കടല്‍ ഓരോ തവണ
കരയെ പുണരുമ്പോളും
എന്ത് പറഞ്ഞാവും
കര കടലിനെ
പിന്തിരിപ്പിക്കുന്നത്...?
നാണംകെട്ടവന്‍
ആയതു കൊണ്ടാണോ
സ്നേഹക്കൂടുതല്‍ കൊണ്ടാണോ
കടല്‍ വീണ്ടും വീണ്ടും
കരയെ പുണരുവാന്‍ വരുന്നത്?
ശരിക്കും കടലിനു കരയോടുള്ളത്
അത്മാര്‍ത്ഥമായ പ്രണയം ആണോ?
കടലിനു എന്ന് കരയെ
പുണരാന്‍ സാധിക്കും....?
അന്ന് ലോകം അവസാനിക്കുമോ?