Tuesday, May 3, 2011

പ്രണയം അപകടം

കടല്‍ ഓരോ തവണ
കരയെ പുണരുമ്പോളും
എന്ത് പറഞ്ഞാവും
കര കടലിനെ
പിന്തിരിപ്പിക്കുന്നത്...?
നാണംകെട്ടവന്‍
ആയതു കൊണ്ടാണോ
സ്നേഹക്കൂടുതല്‍ കൊണ്ടാണോ
കടല്‍ വീണ്ടും വീണ്ടും
കരയെ പുണരുവാന്‍ വരുന്നത്?
ശരിക്കും കടലിനു കരയോടുള്ളത്
അത്മാര്‍ത്ഥമായ പ്രണയം ആണോ?
കടലിനു എന്ന് കരയെ
പുണരാന്‍ സാധിക്കും....?
അന്ന് ലോകം അവസാനിക്കുമോ?

Monday, April 25, 2011

മറവി

അവളെ മറക്കുമ്പോള്‍ ഒര്ത്തെടുക്കാനായി
രണ്ടു വരി എഴുതി വച്ചിരുന്നു....
അതെവിടെ വച്ചു എന്ന് ഒര്ത്തെടുക്കാനായി
ഒരു വരി എഴുതാന്‍ മറന്നുപോയി...

Thursday, August 13, 2009

ദുഷ്ടനാം ഭൃംഗം

ഒരു കുഞ്ഞുപൂവിന്‍റെ
ഇതളെണ്ണിമറഞ്ഞൊരാ ഭൃംഗം
കൊഴിഞ്ഞൊരാ ഇതളിന്‍റെ
ഗന്ധവും മറന്നതെന്തേ?

ഒരു അവസ്ഥ ...

മനസ്സില്‍ കെട്ടിയ കൊട്ടാര -
മിടിഞ്ഞതിന്‍ മേലേക്ക്
ഒരുപിടിപ്പൂക്കളുമര്‍പ്പിച്ചു
ഞാനൊരു നാലുകാല്പ്പുര -
യുടെ തൂണിടാനാവതെ
വഴിക്കണ്ണുമായ്പ്പിടഞ്ഞു...

പൂവിതളുകള്‍...

നിന്‍ മനമറിയുവാനായ്
നിന്‍ കര സ്പര്‍ശമേല്‍ക്കുവാനായ്
ഞാന്‍ തന്നൊരാപ്പൂവിന്‍റെ
ഇതളുകളെന്തേപാറിനടപ്പൂ...