Tuesday, May 3, 2011

പ്രണയം അപകടം

കടല്‍ ഓരോ തവണ
കരയെ പുണരുമ്പോളും
എന്ത് പറഞ്ഞാവും
കര കടലിനെ
പിന്തിരിപ്പിക്കുന്നത്...?
നാണംകെട്ടവന്‍
ആയതു കൊണ്ടാണോ
സ്നേഹക്കൂടുതല്‍ കൊണ്ടാണോ
കടല്‍ വീണ്ടും വീണ്ടും
കരയെ പുണരുവാന്‍ വരുന്നത്?
ശരിക്കും കടലിനു കരയോടുള്ളത്
അത്മാര്‍ത്ഥമായ പ്രണയം ആണോ?
കടലിനു എന്ന് കരയെ
പുണരാന്‍ സാധിക്കും....?
അന്ന് ലോകം അവസാനിക്കുമോ?

Monday, April 25, 2011

മറവി

അവളെ മറക്കുമ്പോള്‍ ഒര്ത്തെടുക്കാനായി
രണ്ടു വരി എഴുതി വച്ചിരുന്നു....
അതെവിടെ വച്ചു എന്ന് ഒര്ത്തെടുക്കാനായി
ഒരു വരി എഴുതാന്‍ മറന്നുപോയി...